താഴെകാണുന്ന ചിത്രത്തിലുള്ള ആളെ തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടി.
ദുബായിലെ അൽ ബർഷ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽപെട്ട് മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാനാണ് ദുബായ് പോലീസ് ഇന്ന് തിങ്കളാഴ്ച പൊതുജനങ്ങളുടെ സഹായം തേടിയത്.
മരണപ്പെട്ടയാൾക്ക് തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല, ഇതുവരെ ഇയാളെ കാണാതായതായി ആരും പരാതിപ്പെട്ടിട്ടും ഇല്ല. ഇക്കാരണത്താലാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരവും ദുബായ് പോലീസ് കോൾ സെന്ററിലേക്ക് (04) 901 എന്ന നമ്പറിൽ കൈമാറാൻ ദുബായ് പോലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്. മരണകാരണം കണ്ടെത്തുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ജനുവരി 27 ന്, ബർ ദുബായ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ തിരിച്ചറിയൽ രേഖകളില്ലാതെ മരിച്ച നിലയിൽ കണ്ടെത്തിയ മറ്റൊരു ആഫ്രിക്കൻ പൗരനെ തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.