യുഎഇയിൽ ഹൂത്തികളുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം നൽകുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി ADNOC അറിയിച്ചു.
കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ജോലിയും നൽകുമെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുമെന്നും ഒരു ഉന്നത നയതന്ത്രജ്ഞൻ അറിയിച്ചു.
ADNOC-ൽ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യൻ ഡ്രൈവർമാരായ ഹർദീപ് സിംഗ്, ഹർദേവ് സിംഗ് എന്നിവർക്ക് ജനുവരി 17 ന് മുസ്സഫയിലെ വ്യവസായ മേഖലയിൽ ADNOC പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ച് ജീവൻ നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തിൽ ഒരു പാകിസ്താനി പ്രവാസിക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കുടുംബങ്ങൾക്ക് ADNOC യും യുഎഇ സർക്കാരും നിരന്തരമായ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
അവരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകളും ADNOC വഹിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ യാത്രാ ചെലവുകളും മരിച്ചവരുടെ സേവന ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും മരണപ്പെട്ടവരുടെ ശമ്പള നഷ്ടപരിഹാരം കുടുംബങ്ങൾക്ക് നൽകുന്നതിനുള്ള നടപടികളും ADNOC പൂർത്തിയാക്കിയിട്ടുണ്ട്.
ADNOC കുടുംബാംഗങ്ങൾക്ക് തൊഴിലവസരങ്ങളും മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിലൂടെ അവർക്ക് അവരുടെ കരിയർ തിരഞ്ഞെടുക്കാനാകുമെന്നും ഇന്ത്യൻ എംബസിയിൽ നടന്ന പത്രസമ്മേളനത്തിൽ അംബാസഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.