സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ യൂട്യൂബ് ചാനലിന് ഒരു കോടി(10 മില്യണ്‍) സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞു. 2007 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മോദി ചാനല്‍ ആരംഭിച്ചത്. ബോളിവുഡ് താരം അക്ഷയ്കുമാര്‍ മോദിയെ ഇന്റര്‍വ്യൂ ചെയ്തതടക്കമുള്ള വീഡിയോകള്‍ ചാനലിലുണ്ട്.
അക്ഷയ് കുമാറുമായുള്ള ഒരു മണിക്കൂര്‍ നീണ്ട ഇന്റര്‍വ്യൂ കൂടാതെ 2019ല്‍ കാശിയില്‍ വെച്ച് ഭിന്നലിംഗക്കാര്‍ മോദിയെ സ്വാഗതം ചെയ്യുന്നതിന്റെയും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനുമായുള്ള വൈകാരിക കൂടിക്കാഴ്ച്ചയുടെയും വീഡിയോകള്‍ക്കുമാണ് ഇതുവരെ കൂടുതല്‍ കാഴ്ചക്കാരുള്ളത്. ഇതുവരെ 164.31 കോടി പേരാണ് പ്രധാനമന്ത്രിയുടെ വീഡിയോകള്‍ കണ്ടത്.