യുഎഇയിൽ ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ച കൊതുക് നിയന്ത്രണ പരിപാടിയോടനുബന്ധിച്ച് മന്ത്രാലയം സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രഖ്യാപിച്ച ദേശീയ കൊതുകു നിയന്ത്രണ പരിപാടിയിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി (Mohap) സഹകരിച്ച് യുഎഇയിലുടനീളമുള്ള നിർമ്മാണ സൈറ്റുകൾ, സ്കൂളുകൾ, പാർപ്പിട പ്രദേശങ്ങൾ, പൊതു പാർക്കുകൾ, ഫാമുകൾ എന്നിവിടങ്ങളിൽ കീടനാശിനികൾ തളിക്കുന്നത് കണ്ടേക്കുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) പറഞ്ഞു
പെസ്റ്റ് കൺട്രോൾ ടീമിലെ അംഗങ്ങളെ (MOCCAE) , Mohap, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ ലോഗോകളുള്ള യൂണിഫോം ഉള്ള ആളുകളായതിനാൽ താമസക്കാർക്ക് എളുപ്പം തിരിച്ചറിയാനാകും. കീടനാശിനികൾ തളിക്കുന്ന ടീമുകളെ അവരുടെ ദൗത്യം നിറവേറ്റാൻ അനുവദിക്കാനും മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു.
കൂടാതെ താമസക്കാർ പാലിക്കേണ്ട ചില സുരക്ഷാ നടപടികളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
കീടനാശിനി ശരീരവുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ, ഉടനടി തുറന്ന വസ്ത്രങ്ങൾ നീക്കം ചെയ്യുകയും സോപ്പും വെള്ളവും ഉപയോഗിച്ച് ശരീരം കഴുകുകയും ചെയ്യണം. കീടനാശിനി തളിച്ചിട്ടുള്ള പരിസരങ്ങളിൽ നിന്ന് ശ്വസിക്കുന്നത് ഒഴിവാക്കണം. കീടനാശിനി തളിച്ചതിന് ശേഷം 24 മണിക്കൂർ ആ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെയും വളർത്തുമൃഗങ്ങളെയും അകറ്റി നിർത്തുക.
സ്വന്തമായി പഴങ്ങളും പച്ചക്കറികളും വളർത്തുകയാണെങ്കിൽ, കഴിക്കുന്നതിനുമുമ്പ് അവ കഴുകിയെന്ന് ഉറപ്പാക്കണം.