യെമനിലെ ഹൂതി പ്രസ്ഥാനം യുഎഇക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎഇയെ സഹായിക്കാൻ യുദ്ധവിമാനങ്ങളും കപ്പലുകളുമായി അമേരിക്ക. യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ സഹായിക്കാൻ യുദ്ധവിമാനങ്ങൾ അയയ്ക്കുകയാണെന്ന് അമേരിക്ക അറിയിച്ചതായി Reuters റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള ഫോൺ കോളിനെ തുടർന്നാണ് നിലവിലെ ഭീഷണിക്കെതിരെ യുഎഇയെ സഹായിക്കാൻ ഈ പ്രതിരോധ വിന്യാസം ആരംഭിച്ചതെന്ന് യുഎഇയിലെ യുഎസ് എംബസി അറിയിച്ചു.
നിലവിലെ ഭീഷണിക്കെതിരെ യുഎഇയെ സഹായിക്കാൻ അഞ്ചാം തലമുറ യുദ്ധവിമാനം (5th Generation Fighter aircraft) വിന്യസിക്കാനുള്ള തന്റെ തീരുമാനവും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അബുദാബി കിരീടാവകാശിയെ അറിയിച്ചു.