വീണ്ടും ഹൂത്തി ആക്രമണം : മൂന്ന് ഡ്രോണുകൾ തകർത്ത് യുഎഇ സേന

Houthi attack again_ UAE forces destroy three drones

ഇന്നലെ ബുധനാഴ്ച പുലർച്ചെ യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച മൂന്ന് ഡ്രോണുകൾ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജനവാസമില്ലാത്ത പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങള്‍ പതിച്ചതിനാല്‍ ആളപായമില്ല. ഒരു മാസത്തിനിടെ ഹൂത്തികളുടെ നാലാമത്തെ ആക്രമണ ശ്രമമാണിത്. ഏത് ഭീഷണികളെയും നേരിടാനുള്ള പൂർണ്ണ സന്നദ്ധത” മന്ത്രാലയം സ്ഥിരീകരിച്ചു, “ഏതെങ്കിലും ആക്രമണങ്ങളിൽ നിന്ന് യുഎഇയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും” കൂട്ടിച്ചേർത്തു.

ജനുവരി 24 ന് രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം യുഎഇ തകര്‍ത്തിരുന്നു. മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂത്തികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൗഫിലെ കേന്ദ്രമാണ് യുഎഇ സേന തകര്‍ത്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!