ഷാർജയിൽ അപ്പാർട്മെന്റിന്റെ 22-ാം നിലയിൽ നിന്ന് വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു.

Boy, 5, falls to death from Sharjah tower

ഷാർജയിൽ ഇന്നലെ ബുധനാഴ്ച ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 22-ാം നിലയിൽ നിന്ന് അഞ്ച് വയസ്സുള്ള ഈജിപ്ഷ്യൻ ആൺകുട്ടി വീണു മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു

അൽ വഹ്ദ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ കുടുംബ വീടിന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി വീണത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം ഷാർജ പോലീസ് ജനറൽ കമാൻഡിനെ അറിയിച്ചത്.

കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. ബുഹൈറ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!