ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ദുബായ് എക്സ്പോയിൽ പ്രദര്‍ശിപ്പിക്കുന്നു. വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച സിനിമയാണ് മേപ്പടിയാൻ. ദുബായ് എക്‌സ്‌പോയില്‍ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ് മേപ്പടിയാൻ. ലോകം മുഴുവനും ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോയില്‍ അഭിമാനമായി മലയാള ചിത്രം മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുന്നു. ദുബായ് എക്‌സപോയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ പവലിയനിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഫെബ്രുവരി ആറിന് ദുബായ് എക്‌സ്‌പോ 2020 യുടെ ഇന്ത്യന്‍ പവിലിയനിലെ ഫോറം ലെവല്‍ മൂന്നില്‍ വൈകിട്ടു അഞ്ച് മണി മുതല്‍ ഏഴ്മണി വരെയാണ് ആണ് മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകൻ വിഷ്ണു മോഹൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ മാസം കേരളത്തിലടക്കം റിലീസ് ചെയ്ത മേപ്പടിയാന്‍ വലിയ വിജയമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും വലിയ രീതിയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യന്‍ പവലിയനിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒൻപത് കൂടിയായിരുന്നു ചിത്രം നേടിയത്. വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല. ചിത്രത്തിനെതിരെ നടന്ന സൈബർ ആക്രമണത്തെ തരണം ചെയ്ത മേപ്പടിയാൻ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയായിരുന്നു.