യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 69,000 കടന്നു. ഇന്ന് 2022 ഫെബ്രുവരി 4 ന് പുതിയ 2,114 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.
2,114 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 853,651 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,258 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1077 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 781,970 ആയി.
നിലവിൽ യു എ ഇയിൽ 69,423 സജീവ കോവിഡ് കേസുകളാണുള്ളത്. 486,936 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,114 പുതിയ കേസുകൾ കണ്ടെത്തിയത്.