എമിറേറ്റ്സ് ഫസ്റ്റ് എന്ന യു എ ഇ യിലെ പ്രമുഖ ബിസിനസ്സ് സെറ്റ് അപ് സ്ഥാപനത്തിന്റെ CEO ജമാദ് ഉസ്മാന് യു എ ഇ യിലെ മികച്ച സംരംഭകനുള്ള കൈരളി ടി വി NRI പുരസ്‌കാരം ലഭിച്ചു. ദുബായ് റെഡ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജമാദ് ഉസ്മാന് മെമെന്റോയും കൈരളി ചെയർമാൻ കൂടിയായ സിനിമാതാരം മമ്മൂട്ടി പ്രശസ്തി പത്രവും സമർപ്പിച്ചു. അയ്യായിരത്തിലധികം ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി മലയാളികളടക്കമുള്ളവർക്ക് സർവീസ് നൽകിയതിന്റെ പേരിലും നിരവധി ചലച്ചിത്ര താരങ്ങൾക്കും മറ്റ് സെലിബ്രിറ്റികൾക്കും ഗോൾഡൻ വിസ തയ്യാറാക്കി കൊടുക്കുന്നതിൽ സേവനം നടത്തിയതിനുമാണ് ജമാദ് ഉസ്മാന് കൈരളി ടി വി പുരസ്‌കാരം നൽകി ആദരിച്ചത്.
ചടങ്ങിൽ മന്ത്രി പി രാജീവ്, ഡോ. ആസാദ് മൂപ്പൻ, എം എ അഷ്‌റഫ് അലി, വി കെ അഷ്‌റഫ്, ഐസക് ജോണ്, ഒ വി മുസ്തഫ, ജോണ് ബ്രിട്ടാസ് തുടങ്ങിയവർ സംബന്ധിച്ചു.