Search
Close this search box.

യു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ 2000 ത്തിൽ താഴെ, ആക്റ്റീവ് കോവിഡ് കേസുകൾ 70,000 കടന്നു

UAE COVID 19 UPDATES_FEB5

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 70,261 കടന്നു.  ഇന്ന് 2022 ഫെബ്രുവരി 5 ന് പുതിയ 1,991 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

1,991 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 855,642 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,262 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,149 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 783,119 ആയി.

നിലവിൽ യു എ ഇയിൽ 70,261 സജീവ കോവിഡ് കേസുകളാണുള്ളത്. 488,153 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,991 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts