കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് ലതാ മങ്കേഷ്കർ. നില ഗുരുതരമായതിനെ തുടർന്ന് ഗായികയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ പ്രതിത് സംധാനി അറിയിച്ചു.
ജനുവരി പതിനൊന്നിനാണ് 92 വയസ്സുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതിനെയും അവർ ഇടയ്ക്ക് അപകടനില തരണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആരോഗ്യനില മോശമായിരിക്കുകയാണ്.