ദുബായ് ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം വൈകാരികമായി. ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ ഇന്ന് വൈകുന്നേരം നടന്ന സ്വീകരണ യോഗത്തിലും ജനസമ്പർക്ക പരിപാടിയിയിലുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
കെ റെയിൽ പദ്ധതിയിൽ ഉറച്ചു നിൽക്കുമെന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളികളുടെ അർപ്പണബോധം സംബന്ധിച്ച് യുഎ ഇ ഭരണാധികാരികൾ പറയുന്നത് രോമാഞ്ചം ഉണ്ടാക്കുന്നുവെന്നും കോവിഡിൽ കുടുങ്ങിപ്പോയ ഒന്നര ലക്ഷം മലയാളികൾക്ക് ആശ്വാസ ധനം എത്തിക്കാൻ നോർകവഴി സാധിച്ചതായും അദ്ദേഹം വേദിയിൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പഠന കേന്ദ്രം സ്ഥാപിച്ച് കേരളത്തിന് പുറത്തുള്ളവരെയും ഇന്ത്യയ്ക്ക് പുറത്തുള്ളവരെയും ആകർഷിക്കുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനാണ് കേരളത്തിന്റെ വിദ്യാഭ്യാസ നയം ഇനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി പി. രാജീവും, എം. എ യൂസഫലി,ഡോക്ടർ. ആസാദ് മൂപ്പൻ, ഒ.വി മുസ്‌തഫ, ജോൺബ്രിട്ടാസ് എന്നിവർ പങ്കെടുത്തിരുന്നു.
ചടങ്ങിൽ സംബന്ധിച്ച വ്യവസായി മന്ത്രി പി. രാജീവ് ഗൾഫിൽ നിന്ന് ഒരു ലക്ഷം സംരംഭകരെയെങ്കിലും കേരളത്തിൽ കൊണ്ട് വന്ന് നിക്ഷേപം നടത്താനുള്ള സാധ്യതകൾ ആരായും എന്ന് പ്രഖ്യാപിച്ചു. കേരളത്തിന്റെ വികസന കാര്യത്തിൽ ആര് എന്തുപറഞ്ഞാലും മുഖ്യമന്ത്രിയുടെ നിഴൽപോലെ നിന്നുകൊണ്ട് സഹകരിക്കാൻ തയ്യാറാണെന്ന് എം. എ യൂസഫലി ചടങ്ങിൽ പ്രഖ്യാപിച്ചു.
വിദേശസന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളത്തിൽ മടങ്ങിയെത്തും.