ക്രിസ്മസ്-പുതുവത്സര അവധി ആരംഭിച്ചതോടെ വിമാന ടിക്കറ്റുകൾ ഇരട്ടിയാക്കിയിരിക്കുകയാണ് കമ്പനികൾ. കൂടുതൽ യാത്രക്കാരുള്ള സമയമായതിനാൽ ടിക്കറ്റുകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിനായി പ്രവാസികളും സ്വദേശികളും യാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന സമയമാണിത്.
സ്‌കൂളുകളിലെ ശൈത്യകാല അവധിയും ടിക്കറ്റ് നിരക്കുകൾ ഉയരാൻ കാരണമായിട്ടുണ്ട്. ജനുവരി ആദ്യവാരം വരെ ഈ വർധിച്ച നിരക്കുകൾ തുടരുമെന്നാണ് വിലയിരുത്തൽ.
ഡിസംബർ 23 മുതൽ ജനുവരി ആദ്യം വരെ എല്ലാ വർഷവും ടിക്കറ്റ് നിരക്കുകൾ വർധിക്കാറുണ്ട്. ഇക്കുറി യാത്രക്കാർ സാധാരണയിലും അധികമാണ് എന്നാണ് വിലയിരുത്തൽ. ഇന്ത്യയെ കൂടാതെ മറ്റ് ജിസിസി,ഏഷ്യൻ,യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.