റഷ്യയുടെ ഒറ്റ ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിനായ സ്പുട്നിക് ലൈറ്റിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി. ഡ്രഗ്സ് കൺട്രോള്‍ ജനറൽ ഓഫ് ഇന്ത്യയാണ് വാക്സിന് താത്കാലിക അനുമതി നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം പുറത്തു വിട്ടത്.
സ്പുട്നിക് ലൈറ്റ് വാക്സിനുള്ള താത്കാലിക അനുമതി മഹാമാരിയ്ക്കതിരെ രാജ്യം നടത്തുന്ന പോരാട്ടം ശക്തിപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. “ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിന് ഡിസിജിഐ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. രാജ്യത്ത് അനുമതി ലഭിക്കുന്ന ഒൻപതാമത്തെ വാക്സിനാണിത്. ഇത് മഹാമാരിയ്ക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തെ ശക്തിപ്പെടുത്തും.” മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.