വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് വീണ്ടും അബുദാബി പോലിസ്
മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ എടുക്കാനും സ്റ്റാറ്റസ് ഇടാനും വേണ്ടിയാണ് പലരും ഫോൺ ഉപയോഗിക്കുന്നത്. ഇത് ആവർത്തിക്കരുതെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
https://twitter.com/ADPoliceHQ/status/1490263921386737666?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1490263921386737666%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.samayam.com%2Flatest-news%2Fworld-news%2Funited-arab-emirates-uae%2Fabu-dhabi-police-warned-not-to-use-your-mobile-phone-while-driving%2Farticleshow%2F89425463.cms
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാവുന്ന അപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് ഇത്തരത്തിലൊരു നിർദ്ദേശം പോലീസ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ചുവപ്പ് സിഗ്നൽ കത്തി നിൽക്കവെ ഇത് നോക്കാതെ വാഹനം എടുത്തപ്പോൾ ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്.
മൊബൈൽ ഫോൺ ഉയോഗിക്കുന്നതിലൂടെ വാഹന അപകടം ഉണ്ടാക്കിയാൽ 1000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്‍റും ചുമത്തും. കൂടാതെ നിയമം ലംഘിച്ചതിന് ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടാനും നിയമം ഉണ്ട്. അമ്പതിനായിരം ദിർഹം കെട്ടിവച്ച് വാഹനം മൂന്നുമാസത്തിനകം നിയമലംഘനത്തിൽ പിടിച്ച വാഹനം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും.





