Search
Close this search box.

അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍ അകപ്പെട്ട് കാണാതായ 7 ജവാന്മാരെ മരിച്ചനിലയില്‍ കണ്ടെത്തി

Seven Indian soldiers have died after being hit by an avalanche on the Chinese border in the remote north-eastern Himalayan state of Arunachal Pradesh.

അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍ അകപ്പെട്ട് കാണാതായ ഏഴ് ജവാന്മാരെയും മരിച്ചനിലയില്‍ കണ്ടെത്തിയതായി കരസേന അറിയിച്ചു. മറ്റു നടപടിക്രമങ്ങള്‍ക്കായി മൃതദേഹങ്ങള്‍ കരസേനയുടെ ഏറ്റവും അടുത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് എത്തിക്കുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

”തിരച്ചില്‍ അവസാനിച്ചു. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ഹിമപാതസ്ഥലത്തുനിന്ന് കണ്ടെടുത്തു,” സൈന്യം അറിയിച്ചു. അരുണാചല്‍ പ്രദേശിലെ കമേങ് സെക്ടറില്‍ ഞായറാഴ്ചയാണു ഏഴ് ജവാന്മാരെ ഹിമപാതത്തില്‍ കാണാതായത്. കാമെങ് സെക്ടറിലെ ഉയര്‍ന്ന പ്രദേശത്ത് പട്രോളിങ്ങിനെത്തിയ സൈനികരാണ് ഹിമപാതത്തില്‍ കുടുങ്ങിയത്.

തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പ്രത്യേക സംഘങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈന്യം തിങ്കളാഴ്ച അറിയിച്ചിരുന്നു. 14,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് സൈന്യം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts