പാലക്കാട് സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു. കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചത്. പിന്നീട് അവിടെ നിന്നും ബാബുവിനെ ആംബുലൻസിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ബാബുവിനും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഒരു സൈനികനും ശാരീരിക ക്ഷീണമുണ്ട്
ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും.
കഴിഞ്ഞദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആര്. ബാബുവാണ് കാല് വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയില്‍ മറ്റു രണ്ടു പേര് മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു. പിന്നീട് ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.