യുഎഇയിൽ ഫെബ്രുവരി പകുതിയോടെ ഇവന്റുകൾ ഫുൾ കപ്പാസിറ്റിയിൽ ആയേക്കുമെന്ന് NCEMA

UAE to lift capacity limits in many public places as Covid-19 rules are eased

യുഎഇയിൽ ഫെബ്രുവരി പകുതിയോടെ എല്ലാ സാമ്പത്തിക, ടൂറിസ്റ്റ് സൗകര്യങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഗതാഗത സൗകര്യങ്ങൾ, ഇവന്റുകൾ എന്നിവ ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിച്ചേക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ഇന്ന് ബുധനാഴ്ച നടന്ന പ്രതിവാര മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. നിലവിലുള്ള എല്ലാ കപ്പാസിറ്റി സംബന്ധിച്ച കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും.

യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായി, പള്ളികളിലെത്തുന്നവർ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി കുറച്ചിരുന്നു.

വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും ഉൾപ്പെടെയുള്ള സാമൂഹിക പരിപാടികളുടെ പരമാവധി ശേഷി ഉയർത്താനും തീരുമാനമെടുത്തു,

കൂടാതെ, ഓരോ എമിറേറ്റും സോഷ്യൽ പാർട്ടികൾക്ക് അനുവദിക്കുന്ന അതിഥികളുടെ പരമാവധി എണ്ണം നിർണ്ണയിക്കും. ഓരോ എമിറേറ്റിനും പരമാവധി ശേഷി ക്രമീകരിക്കാനും അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ മുൻകരുതൽ നടപടികൾ കർശനമാക്കാനോ ലഘൂകരിക്കാനോ ഉള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. യുഎഇയിൽ, ഓരോ എമിറേറ്റിനും അതിന്റേതായ ദുരന്തനിവാരണ സമിതിയാണ് തീരുമാനമെടുക്കുന്നത്. അതുപോലെ അൽ ഹോസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് ആവശ്യകതകളും പാലിക്കേണ്ടതുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!