ദുബായിൽ പാം ജുമൈറ മോണോറെയിൽ യാത്രക്കായി ഇപ്പോൾ നോൾ കാർഡ് ഉപയോഗിക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA ) അറിയിച്ചു.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും നഖീലും തമ്മിൽ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഈ സംവിധാനം യാഥാർഥ്യമായത്. ദുബായിൽ അടുത്തിടെ സമാപിച്ച MENA ട്രാൻസ്പോർട്ട് കോൺഗ്രസ്, എക്സിബിഷൻ 2022 എന്നിവയ്ക്കിടെയാണ് ആർടിഎയും നഖീലും തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചത്.
പാം ഗേറ്റ്വേയിൽ നിന്ന് അൽ ഇത്തിഹാദ് പാർക്ക്, നഖീൽ മാൾ, അറ്റ്ലാന്റിസ്, ദി പോയിന്റ് എന്നിവിടങ്ങളിലേക്കുള്ള പാം മോണോറെയിലിന്റെ യാത്ര സന്ദർശകർക്ക് പാം ജുമൈറയുടെയും അതിമനോഹരമായ ഭൂപ്രകൃതിയുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.