ട്രക്കിനിങ്ങിനിടെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്ന് വനം മന്ത്രി പറഞ്ഞു. നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കിയെന്നും മന്ത്രി അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ബാബു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായി ഉമ്മ റഷീദ പറഞ്ഞു. ആന്തരികക്ഷതമോ ചതവോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതെ സമയം ബാബുവിന്റെ മനോധൈര്യത്തിന് ടോയാംസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി ബാബുവിന് അരലക്ഷം രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച പണം ബാബുവിന്റെ വീട്ടിലെത്തി കൈമാറുമെന്ന് അറിയിച്ചു.