ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ പാലക്കാട് സ്വദേശിക്ക് 5 ലക്ഷം ദിർഹം ( 1.01 കോടി രൂപ) സമ്മാനം ലഭിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശി അനസ് മേലേതലക്കലിനാണ് വൻ തുക സമ്മാനം ലഭിച്ചത്.
ഖത്തറിലെ നാഷനൽ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായ അനസും 9 സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. പതിവായി ടിക്കറ്റെടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് അനസിന്റെ പേരിൽ എടുക്കുന്നത്.
കൂട്ടുകാർക്കൊപ്പം നാട്ടിൽ ബിസിനസ് ആരംഭിക്കാനാണു പദ്ധതിയെന്നും ജോലിയിൽ തുടരുമെന്നും അനസ് പറഞ്ഞു.