മലയാളിയുടെ മിന്നുന്ന പ്രകടനം : ഇന്റർനാഷനൽ ക്രിക്കറ്റ് സീരീസിൽ യു എ ഇക്ക് വിജയം

വൺഡേ ഇന്റർനാഷനൽ സീരീസിൽ ഒമാന് എതിരെ യുഎഇ നേടിയ പരമ്പര വിജയം 2023 ലോകകപ്പിന്റെ അവസാന യോഗ്യതാ റൗണ്ടിലെത്താൻ യുഎഇക്ക് പ്രതീക്ഷകൾ നൽകുന്നു. മലയാളി ഓൾറൗണ്ടർ ബാസിൽ ഹമീദിന്റെ മികച്ച പ്രകടനമാണ് യുഎഇക്ക് ആധികാരിക വിജയം സമ്മാനിച്ചത്.

2 വിജയവും ഒരു സമനിലയും. മാൻ ഓഫ് ദ് മാച്ചും മാൻ ഓഫ് ദ് സീരീസും ബാസിൽ ഹമീദ് തന്നെ നേടി. ഐസിസി മെൻസ് ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2ന്റെ ഭാഗമായുള്ള മത്സര പരമ്പരയിലെ 9 മത്സരങ്ങളിൽ യുഎഇ 5 എണ്ണം വിജയിച്ചപ്പോൾ ഒരു സമനില ഉൾപ്പെടെ 12 പോയിന്റ് നേടി. യുഎഇയുടെ 2 വിജയങ്ങളിലും ഒരു കളിയിലെ സമനിലയിലും 29കാരൻ ബാസിൽ ഹമീദ് നിർണായക പങ്ക് വഹിച്ചിരുന്നു.

ബോളിങ്, ബാറ്റിങ്, ഫീൽഡിങ് എന്നിവയിൽ തിളങ്ങുന്ന ബാസിൽ ആദ്യ കളിയിൽ 33 പന്തിൽ 61 റൺസും രണ്ടാമത്തെ കളിയിൽ 5 വിക്കറ്റും മൂന്നാമത്തെ കളിയിൽ 2 വിക്കറ്റും നേടി. ടി20 ലോകകപ്പിൽ കളിച്ച ഒമാനെ 2 കളികളിൽ തോൽപ്പിക്കാനും ഒന്നിൽ സമനില പിടിക്കാനുമായത് വലിയ നേട്ടമാണെന്ന് ബാസിൽ പറയുന്നു. തലശ്ശേരി സിദാർപള്ളി സ്വദേശി സി.പി റിസ്‌വാൻ ഉൾപ്പെടെ ടീമംഗങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. നേരത്തെ സ്കോട്‌ലന്റിനെതിരായ കളിയിലും ബാസിൽ ഹമീദ് മാൻ ഓഫ് ദ് മാച്ചായിരുന്നു. കോഴിക്കോട് കല്ലായി സ്വദേശിയും ഗ്ലോബൽ ലിങ്ക് വെസ്റ്റാറിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാണ് ബാസിൽ ഹമീദ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!