Search
Close this search box.

യു എ ഇയിലെ ഉയർന്ന പർവ്വത നിരയിൽ “ജെയ്സ് സ്ലെഡർ റൈഡ് ” ഫെബ്രുവരി 15 ന് തുറക്കുന്നു

യു എ ഇയിലെ ഉയർന്ന പർവ്വത നിരയിൽ റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ആവേശകരമായ മറ്റൊരു റൈഡ് – “ജെയ്സ് സ്ലെഡർ” ഫെബ്രുവരി 15 നു തുറക്കുന്നു. ത്രിൽ അന്വേഷിക്കുന്നവർക്ക് ഇതൊരു സന്തോഷ വാർത്തയാണ്. ഫെബ്രുവരി 15 മുതൽ യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിലാണ് പുതിയ റൈഡ് തുറക്കുന്നത്.

പ്രദേശത്തെ ആദ്യത്തെ ആൽപൈൻ കോസ്റ്ററിൽ റൈഡർമാർക്ക് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ പ്രകൃതി മനോഹരമായ ദൃശ്യങ്ങൾ ഹജർ മല നിരകളിലൂടെ സഞ്ചരിച്ച് കാണാം. റൈഡർമാരെ സുരക്ഷിതമായി സ്ലെഡിലേക്ക് ബന്ധിപ്പിക്കും. കൂടാതെ ഓരോ സ്ലെഡിനും ബ്രേക്കിംഗ് സിസ്റ്റവുമുണ്ട്.

സന്ദർശകർക്ക് ജെയ്‌സ് സ്വാഗത കേന്ദ്രത്തിലെ ഓഫീസിൽ നിന്ന് ഒന്നോ മൂന്നോ ബണ്ടിലുകളായി ടിക്കറ്റുകൾ വാങ്ങാം. സന്ദർശകർക്ക് സുഹൃത്തുമായോ കുടുംബാംഗവുമായോ അല്ലെങ്കിൽ സൂപ്പർഹീറോ-സോളോ ട്രിപ്പ് ആയോ പോകാൻ സാധിക്കും. 1,885 മീറ്റർ നീളമുള്ള ഈ ആൽപൈൻ കോസ്റ്റർ മേഖലയിലെ ആദ്യത്തേതും ഏറ്റവും നീളം കൂടിയതുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts