യു എ ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചേക്കുമെങ്കിലും മാസ്ക് നിയമങ്ങൾ ഉടൻ മാറ്റിയേക്കില്ല

യു എ ഇയിൽ കോവിഡ് ബാധ നിരക്കിൽ കുറവുണ്ടായതിനാൽ ഇന്നലെ ബുധനാഴ്ച ചില കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികൾ യു എ ഇയിലെ അധികൃതർ ആരംഭിച്ചിരുന്നു.

എന്നാൽ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് പ്രധാന കോവിഡ് സുരക്ഷാ നടപടികൾ പാലിക്കേണ്ടത് അവരുടെ കടമയാണെന്ന് അധികൃതർ ജനങ്ങളോട് പറഞ്ഞു.

ഷോപ്പിംഗ് സെന്ററുകളിലെയും മറ്റ് പൊതു സ്ഥലങ്ങളിലെയും ശേഷി പരിധി വരും ദിവസങ്ങളിൽ ക്രമേണ നീക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അൽ ദഹേരി പറഞ്ഞു.
എന്നാൽ മാസ്ക് ധരിക്കുന്ന നിയമങ്ങൾ എല്ലാവരും തുടരേണ്ടതുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!