Search
Close this search box.

വാലന്‍റൈന്‍സ് ദിനത്തിനായി ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ് : 1000 ദിര്‍ഹത്തിലധികം തുകയ്ക്ക് പര്‍ചെയ്‌സ് ചെയ്യുന്നവർക്ക് സമ്മാനങ്ങളും.

Kalyan Jewelers with limited edition jewelery for Valentine's Day: Gifts for those who purchase more than AED 1000.

ദുബായ്: വാലന്‍റൈന്‍സ് ദിനം ആഘോഷമാക്കാന്‍ പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ ആഭരണശേഖരം ഒരുക്കിയിരിക്കുന്നു. സമ്മാനമായി നല്കാന്‍ കഴിയുന്ന സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. പെന്‍ഡന്‍റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയ ഭാരംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍, പ്രഷ്യസ്സ്റ്റോണുകളും ഡയമണ്ടുകളുംചേര്‍ത്തുവച്ച ആഭരണങ്ങള്‍ തുടങ്ങിയവയാണ് ഈ ശേഖരത്തിലുളളത്. റോസ്ഗോള്‍ഡില്‍രൂപകല്‍പ്പന ചെയ്ത പ്രത്യേകമായ ആഭരണങ്ങളുമുണ്ട്.

വാലന്‍റൈന്‍സ് ദിനാഘോഷത്തിന്‍റെ ഭാഗമായിസ്പിന്‍ ആന്‍റ് വിന്‍ ഓഫറും കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നുണ്ട്. ഓഫറിന്‍റെ ഭാഗമായി ഫെബ്രുവരി 14 വരെ 1000 ദിര്‍ഹത്തിലധികം തുകയ്ക്ക് പര്‍ചേസ്ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കുംഉറപ്പായ സമ്മാനങ്ങള്‍ ലഭിക്കും. ഗിഫ്റ്റ്വൗച്ചറുകള്‍, ഗിഫ്റ്റ്കാര്‍ഡുകള്‍, ഡയമണ്ട് പെന്‍ഡന്‍റുകള്‍, പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകള്‍, കല്യാണ്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ നിന്നുള്ളഫോണ്‍ കോളുകള്‍ തുടങ്ങിയ സമ്മാനങ്ങളാണ്സ്പിന്‍ ആന്‍റ് വിന്‍ ഓഫറിലൂടെ നല്‍കുന്നത്.

വാലന്‍റൈന്‍സ് ദിനത്തിനുവേണ്ടിയുള്ള പുതിയ ശേഖരം സവിശേഷമായ രൂപകല്‍പ്പനയിലുള്ളതുംവിലക്കുറവുള്ളതും ഭാരംകുറഞ്ഞതുംസ്റ്റൈലിഷ് ആയതുംഓരോ അവസരത്തിനും അനുയോജ്യവുമായ ആഭരണങ്ങളാണെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍പറഞ്ഞു.

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവുംസുരക്ഷയും ഉറപ്പാക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സിന്‍റെവികെയര്‍കോവിഡ് – 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാമാര്‍ഗനിര്‍ദ്ദേശങ്ങളാണ്എല്ലാഷോറൂമുകളിലും നടപ്പാക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോള്‍മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കമ്പനി സുരക്ഷാ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളില്‍നിന്നാണ് കല്യാണ്‍ ജൂവലേഴ്സ് നിത്യവും അണിയുന്നതിനും വധുക്കള്‍ക്കുള്ളതുംവിശേഷാവസരങ്ങള്‍ക്കുള്ളതുമായ ആഭരണങ്ങള്‍ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും 151 ഷോറൂമുകളിലായിഅവതരിപ്പിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 4-ലെവല്‍ അഷ്വറന്‍സ് സാക്ഷ്യപത്രവും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്സില്‍വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നവയുമായതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യംസ്വന്തമാക്കാം. സാക്ഷ്യപത്രം ഉള്ളതിനാല്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts