യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 11 ന് പുതിയ 1,474 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 കോവിഡ് മരണങ്ങളും 2,421 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.
1,474 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 865,576 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,283 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,421 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 796,040 ആയി.
നിലവിൽ യു എ ഇയിൽ 67,253 സജീവ കോവിഡ് കേസുകളാണുള്ളത്. 495,628 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,474 പുതിയ കേസുകൾ കണ്ടെത്തിയത്.