Search
Close this search box.

ദുബായിലെ ഡോക്യുമെന്റ് അറ്റസ്റ്റേഷൻ കേന്ദ്രം ഫെബ്രുവരി 15 മുതൽ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

Indian Document says it will relocate its Document Attestation Center in Dubai to a more convenient location from February 15

ദുബായിലെ ഡോക്യുമെന്റ് അറ്റസ്റ്റേഷൻ കേന്ദ്രം ഫെബ്രുവരി 15 മുതൽ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു.

നിലവിൽ, കോൺസുലേറ്റുകളുടെ ഔട്ട്‌സോഴ്‌സ് സേവന ദാതാവായ SG IVS ഗ്ലോബൽ കൊമേഴ്‌സ്യൽ ഇൻഫർമേഷൻ സർവീസസ്, ദുബായിലെ ഔദ് മേത്തയിൽ ബിസിനസ് ആട്രിയം ബിൽഡിംഗിൽ റൂം നമ്പർ 201, 202 എന്നിവിടങ്ങളിലാണ് സേവനങ്ങൾ നൽകുന്നത്.  എന്നാൽ ഇനി ഫെബ്രുവരി 15 മുതൽ ഈ സൗകര്യം ഒന്നാം നിലയിലെ അതേ കെട്ടിടത്തിൽ വിശാലവും കൂടുതൽ സൗകര്യപ്രദമായ 102, 103, 104 എന്നീ പുതിയ റൂം നമ്പറുകളിലായിരിക്കും സേവനങ്ങൾ ലഭ്യമാകുക.

തിങ്കൾ മുതൽ വെള്ളി വരെ: രാവിലെ 8 മണിമുതൽ ഉച്ചക്ക് ഒരു മണി വരെയും, ശനിയാഴ്ച : രാവിലെ 8 മുതൽ രാത്രി 11 വരെയുമായിരിക്കും SG IVS ഗ്ലോബൽ കൊമേഴ്‌സ്യൽ ഇൻഫർമേഷൻ സർവീസസിന്റെ പ്രവർത്തന സമയം

സംശയങ്ങൾക്ക് കേന്ദ്രവുമായി 04-3579585 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ പ്രവാസി ഭാരതീയ സേവാ കേന്ദ്രത്തെ (PBSK) അതിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 80046342 എന്ന നമ്പറിൽ വിളിക്കാം. പ്രവാസികൾക്ക് pbsk.dubai@mena.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അല്ലെങ്കിൽ ,attestation.dubai@mea.gov.in അല്ലെങ്കിൽ passport.dubai@mea.gov.in എന്നതിലേക്കോ അയയ്‌ക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts