Search
Close this search box.

കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ; ഉത്സവങ്ങളില്‍ 1,500 പേര്‍ക്കുവരെ പങ്കെടുക്കാന്‍ അനുമതി

Further relaxation of covid norms in Kerala; Up to 1,500 people are allowed to attend the festival

കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ കേരളത്തിൽ കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്ന് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ആറ്റുകാലില്‍ ക്ഷേത്രത്തിന് പുറത്തുള്ളവര്‍ വീടുകളില്‍ പൊങ്കാല ഇടണം. റോഡുകളില്‍ പൊങ്കാല അനുവദിക്കില്ല. 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വന്ന് പോയതിന്റെ രേഖകളോ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൊണ്ടുവരണം. 18 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരിക്കരുത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts