യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം (നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ) അറിയിച്ചു.
രാത്രിയിൽ ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകും, അത് വൈകുന്നേരത്തോടെ കടലിന് മുകളിൽ ചിലപ്പോൾ ശക്തവുമായേക്കാം