മലേഷ്യയിൽ എയർഏഷ്യയുടെ വിമാനത്തിന്റെ ക്യാബിനില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗ് നടത്താനുള്ള തീരുമാനമെടുത്തു.
മലേഷ്യയിൽ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പെട്ടെന്ന് ക്യാബിൻ ലൈറ്റിന് സമീപം ഒരു വലിയ പാമ്പിനെ കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തിയിലാകുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റ് ഉടൻ തന്നെ വിമാനം വഴിതിരിച്ചുവിട്ട് അടിയന്തര ലാൻഡിംഗ് ചെയ്യാനുള്ള തീരുമാനമെടുത്തു. എയർഏഷ്യയുടെ AK5748 ക്വലാലംപൂരിൽ നിന്ന് തവാവുവിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.
കാലാകാലങ്ങളിൽ ഏത് വിമാനത്തിലും സംഭവിക്കാവുന്ന വളരെ അപൂർവമായ സംഭവമാണിതെന്ന് വിമാനത്തിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ ക്യാപ്റ്റൻ ലിയോങ് ടിയാൻ ലിംഗ് പറഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലയിലാണ് എയർഏഷ്യ വിമാനം ൾ വഴിതിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്യൂരിറ്റി ഓഫീസർ അറിയിച്ചു. വിമാനത്തിൽ പാമ്പ് കണ്ടെത്തിയ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ക്യാപ്റ്റൻ ലിയോംഗും സ്ഥിരീകരിച്ചു. എന്നാൽ പാമ്പിന് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞില്ല.