യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 12 ന് പുതിയ 1,395 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും 2,331 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.
1,395 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 866,971 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,284 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,331 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 798,371 ആയി.
നിലവിൽ യു എ ഇയിൽ 66,316 സജീവ കോവിഡ് കേസുകളാണുള്ളത്. 480,766 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,395 പുതിയ കേസുകൾ കണ്ടെത്തിയത്.