പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ (Bajaj Auto) മുൻ ചെയർമാനുമായ രാഹുൽ ബജാജ് (Rahul Bajaj) അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.