Search
Close this search box.

യുഎഇ വിപണിയിൽ മുന്നേറ്റം കുറിക്കാൻ സജ്ജമായി മലേഷ്യൻ പാം ഓയിൽ ഉൽ‌പ്പന്നങ്ങളുമായി ലുലു

Malaysian palm oil ready to make inroads in UAE market

മലേഷ്യയിലെ പ്ലാന്റേഷൻ ഇൻഡസ്ട്രീസ് ആൻഡ് കമ്മോഡിറ്റീസ് ഡെപ്യൂട്ടി മന്ത്രി ദത്തൂക്ക് വില്ലി അനക് മോംഗിന്റെ സാന്നിധ്യത്തിൽ, ലുലു ഗ്രൂപ്പ് മലേഷ്യൻ പാം ഓയിൽ കൗൺസിലുമായി (MPOC) സഹകരണം പ്രഖ്യാപിച്ചു.

യുഎഇയിലെ ചരക്കുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി ദുബായ് സിലിക്കൺ ഒയാസിസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ‘മലേഷ്യൻ പാം ഓയിൽ, ഫുൾ ഓഫ് ഗുഡ്‌നെസ്’ ഉപഭോക്തൃ കാമ്പയിൻ ആരംഭിച്ചു. എക്‌സ്‌പോ 2020 ൽ മലേഷ്യൻ പവിലിയന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി, യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളുടെ വിശാലമായ ശൃംഖലയിലൂടെ മലേഷ്യയുടെ പാം-ഓയിൽ അധിഷ്‌ഠിത ഉൽ‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി ലുലു പാം ഓയിൽ കൗൺസിലുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഇരു കക്ഷികളും തമ്മിലുള്ള വിവിധ സാങ്കേതിക, സാമ്പത്തിക നേട്ടങ്ങളിലെ സഹകരണവും ഇതിൽ ഉൾപ്പെടുന്നു.

ലുലു ഗ്രൂപ്പിന്റെ ശക്തമായ റീട്ടെയിൽ സാന്നിധ്യം ചരക്ക് വിപണിയെ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും സഹായിക്കും. ആഗോള പാം ഓയിൽ ഉൽപാദനത്തിന്റെ 24 ശതമാനവും ആഗോള കയറ്റുമതിയുടെ 31 ശതമാനവും വഹിക്കുന്ന മലേഷ്യ നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ പാം ഓയിൽ ഉൽപ്പാദകരും കയറ്റുമതിക്കാരനുമാണ്.

അറബ് ലോകത്ത് പാമോയിൽ ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് യുഎഇ, 2025 ഓടെ ഇറക്കുമതി 467.1 മില്യൺ ഡോളറിലെത്തുമെന്ന് ഗ്രാൻഡ് വ്യൂ റിസർച്ച് ഇൻ‌കോർപ്പറേറ്റിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

“പാമോയിലിനെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള കാമ്പയിൻ വിജയിപ്പിക്കാൻ ലുലു ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്,” ലുലു ഹൈപ്പർമാർക്കറ്റ്സ് ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്‌സ് ഡയറക്ടർ ജെയിംസ് വർഗീസ് പറഞ്ഞു. “ഒരു ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾക്ക് മലേഷ്യയുമായി വലിയ ബന്ധമുണ്ട്. – അദ്ദേഹം പറഞ്ഞു.

“മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ, യുഎഇ എല്ലായ്‌പ്പോഴും മലേഷ്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവും ഈ മേഖലയിലെ രണ്ടാമത്തെ വലിയ ഇറക്കുമതി സ്രോതസ്സുമാണ്, വിശാലമായ പുതിയ വിപണികളിലേക്ക് മലേഷ്യക്ക് മുന്നേറാൻ ഒരു കവാടമാവുകയാണ് ഇവിടം “- എം‌പി‌ഒ‌സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വാൻ ഐഷ വാൻ ഹമീദ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts