Search
Close this search box.

സുഗതാഞ്ജലി കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു

The winners of the Sugathanjali Poetry Competition have been announced

അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി ടീച്ചറിന് ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മൽസരം-2022 ഷാർജ ചാപ്ടർ തല വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ ആഗോളതലത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. കഴിഞ്ഞ വർഷം സുഗതകുമാരി ടീച്ചറിന്റെ കവിതകൾഉൾപ്പെടുത്തിക്കൊണ്ടായിരുന്നു കാവ്യാലാപന മത്സരം സംഘടിപ്പിച്ചത്.ഈ വർഷം മഹാകവി കുമാരനാശാന്റെ കവിതകളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.

മലയാളം മിഷന്റെ ഷാർജ ചാപ്റ്ററിലെ ഒരോ പoനകേന്ദ്രത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണു ചാപ്ടർതലത്തിൽ മാറ്റുരച്ചത്. സബ് ജൂനിയർ വിഭാഗത്തിൽ 28 പഠിതാക്കളും ജൂനിയർ വിഭാഗത്തിൽ 23 പഠിതാക്കളും പങ്കെടുത്തു.

സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനംഎമിറേറ്റ്സ് നാഷണൽ സ്കൂൾ ഷാർജയിലെ ആത്മജ് അരുൺ (മുവൈല മുക്കുറ്റി പoന കേന്ദ്രം)കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് രണ്ടു കുട്ടികൾ അർഹരായി.റേഡിയൻറ സ്കൂൾ ഷാർജയിലെവിദ്യാർത്ഥിനി അഡ്¬ലീന തോമസ് (പമ്പ ഓർത്തഡോക്സ് ചർച്ച് പoനകേന്ദ്രം), ഷാർജ ഇന്ത്യൻ സ്കൂളിലെ ധ്യാൻദേവ് അഭിലാഷ്(യുവകലാസാഹിതി പoനകേന്ദ്രം) എന്നിവരാണു രണ്ടാം സ്ഥാനം നേടിയത്. മൂന്നാം സ്ഥാനംഷാർജ ഇന്ത്യൻ സ്കൂളിലെ ഫാരിസ് സായ്ദ് (അബുഷഗാര നിള പoന കേന്ദ്രം) കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനു രണ്ടു കുട്ടികൾ അർഹരായി. പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ ഷാർജയിലെ ശിവാ ഷിബു. (മാസ് ഗുബൈബ പoനകേന്ദ്രം)റെയാൻ ഇൻറർനാഷണൽ സ്കൂൾ ഷാർജയിലെ കൈലാസ് സുധീഷ് (അൽ ഖാൻ ആവണി പoന കേന്ദ്രം) എന്നിവരാണു ഒന്നാം സ്ഥാനം നേടിയത്. ഷാർജ ഇന്ത്യൻ സ്ക്കൂളിലെ ആര്യാ സുരേഷ് (മാസ് റോള പoന കേന്ദ്രം) രണ്ടാംസ്ഥാനവും ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജയിലെ പവിത്ര പ്രശാന്ത് ( ഫ്രണ്ട്‌സ് അൽ നഹ്ദ പoന കേന്ദ്രം ) മൂന്നാം സ്ഥാനവും നേടി.ആശാൻ കവിതകൾ മലയാളം പഠിച്ചുവരുന്ന കുട്ടികൾ ആലപിച്ചത് ഏറെ ഹൃദ്യമായി. വിജയികൾ മലയാളം മിഷൻ സംഘടിപ്പിക്കുന്ന ആഗോളതല കാവ്യാലാപന മൽസരത്തിൽ പങ്കെടുക്കും.
രണ്ടു ദിവസങ്ങളിൽഓൺലൈനായി സംഘടിപ്പിച്ച കാവ്യാലാപനമത്സരംമുൻ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജാ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഷാർജ ചാപ്ടർ കോർഡിനേറ്റർ ശ്രീകുമാരി ആൻറണി അധ്യക്ഷയായിരുന്നു.. മൽസരത്തിൽ വിധികർത്തകളായി സാഹിത്യകാരും അധ്യാപകരുമായ ശ്രീമതി ഡോ: അനിതാ അകമ്പാടത്ത് , ശ്രീമതി ഉമ തൃദീപ്,ശ്രീമതി പാർവ്വതി രമേഷ്,ശ്രീമതി എസ്തർ ടീച്ചർ, ശ്രീമതി ഷീബ ചിറയിൽ ,ശ്രീ സഞ്ജീവ് മേനോൻ എന്നിവർ പങ്കെടുത്തു. മലയാളം മിഷൻ അധ്യാപകരായ സ്മിത, സംഗീത,ഫർസാന, രത്ന,രേഷ്മ, റിൻഷ,ശ്രുതി, ഉദയകുമാർ തുടങ്ങിയവർ മത്സര പരിപാടിക്ക് നേതൃത്വം നൽകി.ദിനേഷ് ചന്ദ്രൻ ,അരുൺ നെടുമങ്ങാട് എന്നിവർ സങ്കേതിക നിർവ്വഹണത്തിൻ്റെ ചുമതല വഹിച്ചു.

സബ് ജൂനിയർ വിജയികൾ: ആത്മജ് അരുൺ(ഒന്നാം സ്ഥാനം), ധ്യാൻദേവ് അഭിലാഷ്, അഡ്¬ലീന തോമസ് (രണ്ടാം സ്ഥാനം), ഫാരിസ് സായ്ദ് (മൂന്നാം സ്ഥാനം)

ജൂനിയർ വിഭാഗം വിജയികൾ: ശിവാ ഷിബു, കൈലാസ് സുധീഷ് (ഒന്നാം സ്ഥാനം ),ആര്യാ സുരേഷ് (രണ്ടാംസ്ഥാനം), പവിത്ര പ്രശാന്ത് (മൂന്നാം സ്ഥാനം)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts