യുഎഇയിലെ സിനിമാതിയ്യറ്ററുകൾ ഫെബ്രുവരി 15 മുതൽ ഫുൾ കപ്പാസിറ്റിയിലേക്ക്..

Movie theaters in the UAE from February 15 to full capacity ..

യുഎഇയിലെ സിനിമാതിയ്യറ്ററുകൾ ഫെബ്രുവരി 15 ചൊവ്വാഴ്‌ച്ച മുതൽ പരമാവധി ശേഷിയിൽ പ്രവർത്തിക്കുമെന്ന് സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് ഇന്ന് ഞായറാഴ്ച അറിയിച്ചു.

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയാണ് (NCEMA) തീരുമാനം പുറപ്പെടുവിച്ചത്. എന്നിരുന്നാലും ഓരോ എമിറേറ്റിനും സിനിമാതിയറ്ററുകളുടെ കപ്പാസിറ്റി പരിഷ്‌ക്കരിക്കാനും അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ നടപടിക്രമങ്ങൾ ലഘൂകരിക്കാനോ കർശനമാക്കാനോ തീരുമാനമെടുക്കാമെന്ന് NCEMA അറിയിച്ചു.

മഹാമാരിയുടെ തുടക്കം മുതൽ യുഎഇ പ്രതിസന്ധിയെ വളരെ പ്രൊഫഷണലായാണ് കൈകാര്യം ചെയ്തതെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ റാഷിദ് ഖൽഫാൻ അൽ നുഐമി പറഞ്ഞു. കോവിഡ് -19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിൽ യുഎഇ സർക്കാർ ഏജൻസികളുടെ ശ്രമങ്ങളുടെ വിജയത്തെ തുടർന്നാണ് സിനിമാതിയ്യറ്ററുകളിൽ ശേഷി വർധിപ്പിക്കാനുള്ള തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!