യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 13 ന് പുതിയ 1,266 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും 2,513 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.
1,266 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 868,237 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,285 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,513 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 800,884 ആയി.
നിലവിൽ യു എ ഇയിൽ 65,068 സജീവ കോവിഡ് കേസുകളാണുള്ളത്. 454,763 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,266 പുതിയ കേസുകൾ കണ്ടെത്തിയത്.