Search
Close this search box.

ആദ്യ ബഹ്‌റൈൻ ഗോൾഡൻ വിസ സ്വീകരിച്ച് എം. എ യുസുഫലി

First Bahrain Golden Visa to MA Yusufali, Chairman, Lulu Group

മനാമ: ബഹ്‌റൈൻ പ്രഖ്യാപിച്ച10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലി. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ എം എ യുസുഫലിക്ക് നൽകാൻ തീരുമാനമായത്.

ഈ ബഹുമതി ലഭിച്ചത് എന്റെ ജീവിതത്തിൽ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാരിനും ആത്മാർത്ഥമായി നന്ദി പറയുന്നതായും ഗോൾഡൻ വിസ നമ്പർ 001 ലഭിച്ച ശേഷം യൂസഫലി പറഞ്ഞു.

ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നത്തിൽ സംശയമില്ലെന്നും യൂസഫ് അലി കൂട്ടിച്ചേർത്തു.

നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചത്. വിഷൻ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഖ്യാപന വേളയിൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

നാഷനാലിറ്റി, പാസ്​പോർട്ട്​ ആൻഡ്​ റെസിഡന്‍റ്​ വിഭാഗം അണ്ടർ സെക്രട്ടറി ഹിഷാം ബിൻ അബ്​ദുൽ റഹ്​മാൻ ബിൻ മുഹമ്മദ്​ ആൽ ഖലീഫ ഓഫിസേഴ്​സ്​ ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദാംശങ്ങൾ പ്രഖ്യാപിച്ചിരുന്നത്. 2,000 ബഹ്റൈൻ ദിനാറിന് (നാലു ലക്ഷം രൂപ) മുകളിൽ ശമ്പളമുള്ള അഞ്ചു വർഷമായി ബഹ്‌റൈനിൽ താമസിച്ചിരുന്നവർക്കും വിരമിച്ചവർക്കുമാണ് യോഗ്യത. മറ്റ് വിഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് ഉടമകളും മികച്ച കായികതാരങ്ങൾ, കലാകാരന്മാർ തുടങ്ങിയ കഴിവുള്ള വ്യക്തികളും ഉൾപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts