2021 ൽ നാഷണൽ ജിയോഗ്രാഫിക് പട്ടികപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നായി നാമകരണം ചെയ്യപ്പെട്ട മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലേക്കുള്ള ടിക്കറ്റുകൾ ഇന്ന് ഫെബ്രുവരി 13 ഞായറാഴ്ച മുതൽ ഔദ്യോഗിക വെബ്സൈറ്റ് https://museumofthefuture.ae/en വഴി ബുക്ക് ചെയ്യാം. ‘ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചർ” 2022 ഫെബ്രുവരി 22 മുതലായിരിക്കും തുറന്നുകൊടുക്കുക
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പ്രവേശനം സൗജന്യമാണ്, കുഞ്ഞുങ്ങളോടൊപ്പം ഫ്യൂച്ചർ ഹീറോസ് ഏരിയ രക്ഷിതാക്ക;ലക്കും പര്യവേക്ഷണം ചെയ്യാം.
60 വയസ്സിന് മുകളിലുള്ള മുതിർന്ന എമിറാത്തി പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കും ഒപ്പം വരുന്ന ഒരു പരിചാരകനും പ്രവേശനം സൗജന്യമാണ്.
മ്യൂസിയം തുറക്കുന്ന സമയങ്ങളിൽ ഓരോ ടിക്കറ്റ് ഉടമയ്ക്കും ഒരു പ്രത്യേക ടൈംസ്ലോട്ട് അനുവദിക്കുന്നതിനാൽ ഇഷ്ടപ്പെട്ട സന്ദർശന സമയത്തിന് മുമ്പ് ബുക്കിംഗ് നടത്തണം. 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്
ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മ്യൂസിയം തുറന്നിരിക്കും.