ഇസ്രയേലിന്റെ വെഗാൻ ബർഗർ കഴിക്കാൻ ഗൾഫുഡിൽ തിരക്കോട് തിരക്ക് !!

Gulf food rush to eat Israeli vegan burgers !!

ഇസ്രയേലിന്റെ വെഗാൻ ബർഗർ കഴിക്കാൻ ഗൾഫുഡിൽ തിരക്കോട് തിരക്ക് !!
ഗൾഫുഡ് 2022 ൽ ഇസ്രയേൽ അവതരിപ്പിക്കുന്ന ടെവാ ഡെല്ലി എന്ന ബ്രാൻഡ് വെഗാൻ ബാർബിക്യു ഐറ്റംസ് ഒരു തരത്തിലുമുള്ള മൃഗ ഇറച്ചിയോ മറ്റ് വസ്തുക്കളോ ചേരാത്ത 100 % വെഗാൻ ആയിട്ടുള്ള ബാർബിക്യു ആണ്. പ്രത്യേകിച്ച് കുമിളിൽ ( mushroom) നിന്ന് ഉണ്ടാക്കുന്ന ബർഗറുകളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആളുകൾ ഇസ്രയേലിന്റെ ടെവാ ഡെല്ലി പവിലിയന് മുന്നിൽ കൂട്ടം കൂടി നിന്ന് ഈ പുതിയ തരം ആഹാര പദാർത്ഥത്തെ ആസ്വദിക്കുകയാണ്.

വരുന്ന എല്ലാവർക്കും ഇവ സൗജന്യമായി കൊടുക്കുന്ന ഒരു സമീപനമാണ് ടെവാ ഡെല്ലി കമ്പനി ഈ ഇസ്രായേൽ പവലിയനിൽ ഒരുക്കിയിരിക്കുന്നത്.

ഇസ്രയേലികളുടെ പരമ്പരാഗത ഭക്ഷണമായ “കൗഷർ” വിഭാഗത്തിൽ പെട്ടതാണ് നൂറ് ശതമാനം വീഗൻ ആയിട്ടുള്ള  സസ്യജന്യമായ ഈ ബർഗർ. പുതിയ തലമുറക്കിടയിൽ ഏറ്റവും വലിയ തരംഗമായി മാറുമെന്ന പ്രതീക്ഷയിലാണ് ഇസ്രയേൽ, ലോകം മുഴുവനും ഈ പുതിയ സസ്യ ബർഗർ എത്തിച്ചുകൊണ്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!