യുഎഇയില്‍ ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ : ഇവന്റുകൾ ഫുൾ കപ്പാസിറ്റിയിലേക്ക്

Further relaxation of Covid restrictions in the UAE from today: Events to full capacity

യുഎഇയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഏറെയും ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. ഇന്ന് ഫെബ്രുവരി 15 മുതല്‍ സാമൂഹിക അകലം പാലിക്കല്‍, പ്രവേശിക്കാവുന്ന ആളുകളെ എണ്ണത്തിലുള്ള നിയന്ത്രണം തുടങ്ങിയ നിബന്ധനകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചരിക്കുകയാണ് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി (NCEMA).

കോവിഡ് നിയന്ത്രണങ്ങളില്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ കാണിച്ച ജാഗ്രതയും കൃത്യമായ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചതെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു. ഫെബ്രുവരി പകുതിയോടെ രാജ്യത്തെ വിനോദ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ വരുത്തിയ നിയന്ത്രണം നീക്കുമെന്ന് കഴിഞ്ഞയാഴ്ച യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നത്.

വിവാഹങ്ങള്‍, ആഘോഷ പരിപാടികള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സാമൂഹിക പരിപാടികളിലും പമാവധി ആളുകള്‍ക്ക് പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, ഇത് എത്രത്തോളം ആവാണെന്ന കാര്യത്തില്‍ ബന്ധപ്പെട്ട എമിറേറ്റുകള്‍ യുക്തമായ തീരുമാനമെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!