8,000 ദിർഹം ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കുന്ന ഓൺലൈൻ മത്സരം വ്യാജമാണെന്ന മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്

Emirates Airlines warns of fake Dh8,000 cash prize online competition

ദുബായ് എമിറേറ്റ്സ് എയർലൈനിനെക്കുറിച്ചുള്ള ഒരു സർവേ പേജ് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ 8,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കുമെന്നുള്ള ഒരു വെബ്‌സൈറ്റ് ലിങ്ക് വാട്ട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെബ്‌സൈറ്റ് പറയുന്നു: “Emirates Give back to fan activities! Through the questionnaire, you will have a chance to get Dh8,000″

എന്നാൽ വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്ന ഈ വെബ്‌സൈറ്റ് ലിങ്ക് തികച്ചും വ്യാജമാണെന്നും അതുപോലുള്ള വ്യാജ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കരുതെന്നും കിംവദന്തികളിൽ വീഴരുതെന്നും എമിറേറ്റ്‌സ് എയർലൈൻ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ മത്സരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് എമിറേറ്റ്‌സിന് അറിയാം,” “ഇതൊരു ഔദ്യോഗിക മത്സരമല്ല, എല്ലാവരും ജാഗ്രത പാലിക്കണം. ഇത് അവസാനം നിങ്ങളുടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ വരെ ചോർത്തിയേക്കാം. ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീല ടിക്ക് ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്” അതിനാൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടാൽ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും, എയർലൈൻ മുന്നറിയിപ്പ് നൽകി.

Emirates fake website

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!