ഫുജൈറയിൽ ജോലിസ്ഥലത്ത് സഹപ്രവർത്തകനെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് 35 കാരനായ അറബ് ജീവനക്കാരന് ഫുജൈറ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 1,100 ദിർഹം പിഴ ചുമത്തി.
തന്റെ ജോലിസ്ഥലത്തുള്ള മറ്റ് സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് സഹപ്രവർത്തകൻ മയക്കുമരുന്ന് കഴിച്ചിട്ടുണ്ടെന്നും അതിന് പോലീസ് രേഖയുണ്ടെന്നും പറഞ്ഞു അറബ് പൗരൻ അപകീർത്തിപ്പെടുത്തുകയായിരുന്നു.
തുടർന്ന് അറബ് ജീവനക്കാരനെതിരെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ, പ്രതി താൻ ജോലിസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിച്ചെന്നും വഞ്ചനയും ആരോപിച്ച് അപകീർത്തിപ്പെടുത്തിയെന്ന് പരാതിക്കാരൻ പറഞ്ഞു.
ബഹുമാനവും അന്തസ്സും വ്രണപ്പെടുത്തുന്ന വാക്കുകൾ അധിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തിയാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ കോടതിയിലേക്ക് റഫർ ചെയ്തത്. കേസ് പരിശോധിച്ചതിന് ശേഷം, ഫുജൈറ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് 1,100 ദിർഹം പിഴ ചുമത്താൻ തീരുമാനിച്ചു, കൂടാതെ 50 ദിർഹം വ്യവഹാര ഫീസും നൽകാനും ഉത്തരവിട്ടു.