ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ പാർക്ക് ”ഷാർജ സഫാരി പാർക്ക്” ഇന്ന് ഫെബ്രുവരി 17 ന് ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
ഷാർജയിലെ അൽ ദൈദിന് സമീപമാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പാർക്ക്. 120 ഇനം മൃഗങ്ങളും 100,000 ആഫ്രിക്കൻ മരങ്ങളും ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ടാവും. ജിറാഫ്, പക്ഷികൾ, ആന, കടലാമ, ആഫ്രിക്കൻ റോക്ക് പൈത്തൺ, അരയന്നം, മുതലകൾ തുടങ്ങിയ പലതരം മൃഗങ്ങളാണ് പാർക്കിലുണ്ടാവുക.
ഷാർജ സഫാരി പാർക്ക് നാളെ തുറക്കുന്നു : ടിക്കറ്റ് നിരക്കുകളും സമയക്രമവും അറിയാം..!