ഐക്കണിക് മ്യൂസിയം ”മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ” നാളെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനിരിക്കെ മ്യൂസിയം തുറക്കുന്നതിന്റെ ക്ഷണക്കത്തുകൾ കൈമാറുന്നതിനായി ഒരു ജെറ്റ്പാക്കിൽ ഫ്ലൈയിംഗ് അയൺ മാൻ എന്ന് വിളിപ്പേരുള്ള ബ്രിട്ടീഷ് ഇൻവെന്റർ റിച്ചാർഡ് ബ്രൗണിംഗ് മ്യൂസിയത്തിന്റെ മുകളിൽ നിന്നും ദുബായിലുടനീളമുള്ള പ്രമുഖ ടൂറിസ്റ്റ് ലാൻഡ്‌മാർക്കുകളിലേക്ക് പറക്കുന്ന അവിശ്വസനീയമായ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
നാളെ 22.2.22 എന്ന പ്രത്യേക തിയ്യതിയിലാണ് 2021 ൽ നാഷണൽ ജിയോഗ്രാഫിക് പട്ടികപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നായി നാമകരണം ചെയ്യപ്പെട്ട ”മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ” തുറക്കുന്നത്. നാളെ ഉദ്ഘാടന ചടങ്ങിന് ശേഷം, ഫെബ്രുവരി 23 മുതൽ മ്യൂസിയം സന്ദർശകരെ സ്വീകരിക്കും.
‘റിയൽ ലൈഫ് അയൺ മാൻ’ എന്ന് വിളിക്കപ്പെടുന്ന മനുഷ്യൻ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ 77 മീറ്റർ ഘടനയുടെ മുകളിലേക്ക് എലിവേറ്ററിൽ കയറുന്നതിന് മുമ്പ് മ്യൂസിയത്തിനുള്ളിൽ നിന്ന് കയറി നിൽക്കുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. അയൺമാനെ കണ്ട ആവേശഭരിതരായ വിനോദസഞ്ചാരികളും താമസക്കാരും അതിന്റെ വീഡിയോകളും സെൽഫികളും എടുക്കുന്നത് വീഡിയോയിൽ കാണാം.
3 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പ്രവേശനം സൗജന്യമാണ്, കുഞ്ഞുങ്ങളോടൊപ്പം ഫ്യൂച്ചർ ഹീറോസ് ഏരിയ രക്ഷിതാക്കൾക്കും പര്യവേക്ഷണം ചെയ്യാം. 60 വയസ്സിന് മുകളിലുള്ള മുതിർന്ന എമിറാത്തി പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കും ഒപ്പം വരുന്ന ഒരു പരിചാരകനും പ്രവേശനം സൗജന്യമാണ്.
മ്യൂസിയം തുറക്കുന്ന സമയങ്ങളിൽ ഓരോ ടിക്കറ്റ് ഉടമയ്ക്കും ഒരു പ്രത്യേക ടൈംസ്‌ലോട്ട് അനുവദിക്കുന്നതിനാൽ ഇഷ്ടപ്പെട്ട സന്ദർശന സമയത്തിന് മുമ്പ് ബുക്കിംഗ് നടത്തണം. 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മ്യൂസിയം തുറന്നിരിക്കും.
المخترع البريطاني ريتشارد براوننج والملقب بالرجل الحديدي الطائر انطلق من متحف المستقبل وحلق في سماء دبي لتوزيع دعوات خاصة لزيارته #متحف_المستقبل #أجمل_مبنى_على_وجه_الأرض pic.twitter.com/2vsQSCGkTS
— Khaled AlShehhi (@KhaledAlShehhi) February 20, 2022