യുഎഇയും ഇന്ത്യയും തമ്മിൽ കഴിഞ്ഞയാഴ്ച ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ Comprehensive Economic Partnership Agreement ( (CEPA) യുഎഇയിൽ വിവിധ മേഖലകളിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കുമെന്നും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും സ്വകാര്യ മേഖലാ എക്സിക്യൂട്ടീവുകളും അഭിപ്രായപ്പെട്ടു.
യുഎഇയിലെ സേവന മേഖല, ആരോഗ്യ സംരക്ഷണം, ട്രാവൽ ആൻഡ് ടൂറിസം, എഞ്ചിനീയറിംഗ്, അക്കൗണ്ടൻസി, ഐടി മേഖലകളിലേക്ക് കൂടുതൽ ഇന്ത്യൻ തൊഴിലന്വേഷകരെ ആകർഷിക്കാനും ഈ സുപ്രധാന ഉടമ്പടി സഹായിക്കുമെന്ന് അവർ പറഞ്ഞു.
ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മറിയും യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയുമാണ് കരാറിൽ ഒപ്പുവച്ചത്.