15 മീറ്റർ താഴ്ചയുള്ള കിണറ്റിൽ നിന്ന് ആറുവയസുകാരിയെ രക്ഷപ്പെടുത്തിയതായി യുഎഇ ആഭ്യന്തര മന്ത്രി അറിയിച്ചു.
വാസിതിലുള്ള പെൺകുട്ടിയെ രക്ഷിച്ചതിന് ദിബ്ബ അൽ ഫുജൈറയിലെ സിവിൽ ഡിഫൻസ് ടീമിന് ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
ആറുവയസുകാരിയെ രക്ഷിക്കാനായിസിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ഇടുങ്ങിയ കിണറ്റിലേക്ക് ഇറങ്ങി മിനിറ്റുകൾക്കകം പെൺകുട്ടിയുമായി പുറത്തുവരുന്നതും തുടർന്ന് ഷെയ്ഖ് സെയ്ഫ് പെൺകുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് അവളുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുന്ന വീഡിയോയും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
https://twitter.com/moiuae/status/1495792746749218819?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1495792746749218819%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.khaleejtimes.com%2Femergencies%2Fuae-6-year-old-girl-falls-into-15-metre-well-rescued