Search
Close this search box.

അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഇപ്പോഴും യാത്രയ്ക്ക് മുമ്പുള്ള PCR പരിശോധനാഫലം വേണമെന്ന് എയർ ഇന്ത്യ

Air India has asked passengers traveling from Abu Dhabi to India to still have PCR test results before departure

അബുദാബിയിൽ നിന്ന് ഇന്ത്യയിലെ ഏതൊരു വിമാനതാവളത്തിലേക്കും പുറപ്പെടുന്ന യാത്രക്കാർ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുക്കുന്ന PCR പരിശോധനാ ഫലം നൽകണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

അതായത് ഇന്ത്യയിൽ കോവിഡ് വാക്സിനേഷന്റെ 2 ഡോസുകളും എടുത്ത് യു എ ഇയിൽ സന്ദർശകവിസയിലുള്ളവരോ മറ്റുള്ളവരോ അബുദാബി വിമാനത്താവളം വഴി ഇന്ത്യയിലേക്ക് പോകാനായി ഇപ്പോഴും യാത്രക്ക് മുമ്പായി 72 മണിക്കൂറിനുള്ളിലെടുത്ത RT- PCR നെഗറ്റീവ് ഫലം ഉണ്ടായിരിക്കണം.

അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും എടുത്ത യാത്രക്കാരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായി കഴിഞ്ഞ ശനിയാഴ്ച എയർലൈൻ അറിയിച്ചിരുന്നു.

എന്നിരുന്നാലും, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേകമായി യാത്ര ചെയ്യുന്ന വ്യക്തികൾക്കായുള്ള പുതിയ യാത്രാ അപ്‌ഡേറ്റിൽ, അബുദാബിയിൽ നിന്ന് പുറപ്പെടുമ്പോൾ ഈ ഇളവ് ബാധകമല്ലെന്ന് എയർലൈൻ വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts