എക്‌സ്‌പോ 2020 ദുബായ് : സന്ദർശകരുടെ എണ്ണം ഒന്നരകോടിയിലേക്ക്…

Expo 2020 Dubai: Number of visitors to 1.5 crore ...

എക്‌സ്‌പോ 2020 ദുബായിൽ എത്തുന്ന സന്ദർശകരുടെ എണ്ണം ഈ ആഴ്ച്ച ഒന്നരകോടിയിലേക്കെത്തുമെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ആഴ്‌ച അൽ വാസൽ പ്ലാസയിൽ അരങ്ങേറിയ കോൾഡ്‌പ്ലേ സംഗീതവിരുന്ന് പോലെ ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന പരിപാടികളുടെ പശ്ചാത്തലത്തിൽ എക്‌സ്‌പോ 2020 ദുബായ് ഈ ആഴ്ച അവസാനത്തോടെ മൊത്തം എക്‌സ്‌പോയിൽ 15 മില്യൺ സന്ദർശനങ്ങൾ രേഖപ്പെടുത്താൻ ലക്ഷ്യമിടുന്നു. വരാനിരിക്കുന്ന ആഴ്‌ചകളിൽ ഇനിയും നിരവധി പരിപാടികൾ പ്രഖ്യാപിക്കാനിരിക്കുന്നതിനാൽ, കാഴ്ചക്കാരുടെ എണ്ണം അതിലും ഉയരുമെന്ന് സംഘാടകർ വ്യക്തമാക്കി.

എക്‌സ്‌പോ 2020 ദുബായുടെ ഇൻഫിനിറ്റ് നൈറ്റ്‌സ് സീരീസിന്റെ ഭാഗമായി ഫെബ്രുവരി 15-ന് കോൾഡ്‌പ്ലേയുടെ അവിസ്മരണീയമായ സംഗീതവിരുന്നിന് ശേഷം ഫെബ്രുവരി 21 ലെ കണക്കനുസരിച്ച്, മൊത്തം സന്ദർശനം 14,719,277 ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!