ലോകത്തെ ഏറ്റവും മനോഹര കെട്ടിടമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ദുബായിൽ ഇന്നലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗംഭീരമായി ഇന്നലെ തുറന്നു കൊടുത്തപ്പോൾ ഭൂതകാലവും ഭാവിയും വര്‍ത്തമാനവും ഒരുമിക്കുന്ന അദ്ഭുത കാഴ്ചകൾ പര്യടനം നടത്തിയതിന്റെ ചിത്രങ്ങൾ ഇന്ന് പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം.
മ്യൂസിയം പുറമേ നിന്ന് നോക്കുന്നത് പോലെ തന്നെ അകത്തുനിന്നും മനോഹരമാണെന്ന് ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു. “പ്രാദേശികമായും ആഗോളതലത്തിലും മ്യൂസിയത്തിന്റെ ശാസ്ത്രീയവും വിജ്ഞാനവുമായ സംഭാവനകളെ ഞാൻ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യും.”
خلال جولتي في متحف المستقبل لاستعراض التجارب التي سيوفرها لزواره ورواده ونوابغه .. جمال المتحف الداخلي يضاهي جماله الخارجي .. ومساهمته العلمية والمعرفية محلياً وعربياً وعالمياً ستكون محل متابعتنا ودعمنا الدائم .. pic.twitter.com/5q5rnjKJUS
— HH Sheikh Mohammed (@HHShkMohd) February 23, 2022
ഷെയ്ഖ് മുഹമ്മദും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നാല് മക്കളും മ്യൂസിയത്തിന് പുറത്തുള്ള ഒരു പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഇന്നലെയാണ് ആണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 77 മീറ്റര്‍ ഉയരത്തില്‍ 30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിതീര്‍ക്കുന്ന മ്യൂസിയത്തിന്റെ പുറംഭാഗം, എമിറാത്തി കലാകാരനായ മറ്റാര് ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ്.
ഭാവിയിലെ മനുഷ്യന്, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും മ്യൂസിയത്തിലെ പ്രദര്‍ശനങ്ങള്‍. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചും സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയും നിര്‍മ്മിച്ച വാസ്തുവിദ്യാ വിസ്മയം 4,000 മെഗാവാട്ട് സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.